Friday, December 26, 2008

ഇസ്‌ലാമാബാദില്‍ 650 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി


ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് 650 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി.

റാവല്‍പിണ്ടിയിലും ഇസ്‌ലാമാബാദിലും സ്‌ഫോടനം നടത്താനായി സൂക്ഷിച്ചതാണ് ഇതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. 12 പാക്കറ്റുകളിലായാണ് വിവിധ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.


No comments: