Friday, December 26, 2008

ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്താനിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം


ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്താനിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ലാഹോര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജരാണെന്ന് പാകിസ്താന്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് ലാഹോറിലും മുല്‍ട്ടാനിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യപകമായി ഇന്ത്യക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ പാകിസ്താനിലേക്കുള്ള യാത്ര ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. പാകിസ്താനില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തിലും മന്ത്രാലയം ഇതേ ആശങ്ക പ്രകടിപ്പിച്ചു.


No comments: