ന്യൂഡല്‍ഹി: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് മലയാളികള്‍ ഡല്‍ഹിയില്‍ പോലീസ് പിടിയിലായി. ഹമീദ്, റിയാസ് എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍. കേരള പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തതെങ്കിലും ഇതുവരെയും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പോലീസ് അന്വേഷിക്കുന്ന രണ്ട് തീവ്രവാദികള്‍ തന്നെയാണോ കസ്റ്റഡിയിലുള്ളതെന്ന് വിരലടയാളം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തൂ.
No comments:
Post a Comment