കൊച്ചി: റിയല്‍ എസ്റ്റേറ്റ്‌രംഗത്തെ പ്രമുഖരായ ഹീര കണ്‍സ്ട്രക്ഷന്‍സ് ചെലവുകുറഞ്ഞ ഭവനങ്ങളുടെ നിര്‍മാണരംഗത്തേക്ക് കടക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബജറ്റ് ഹൗസിങ് ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കാനാണ് പരിപാടി. തിരുവനന്തപുരം, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം സമുച്ചയങ്ങള്‍ വികസിപ്പിക്കുകയെന്ന് ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എ.ആര്‍. ബാബു പറഞ്ഞു.
ആക്കുളത്ത് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിനുസമീപം 10 ഏക്കറിലും കൊച്ചിയില്‍ കാക്കനാടിനടുത്ത് ബ്രഹ്മപുരത്ത് 8 ഏക്കറിലും കോട്ടയത്ത് കഞ്ഞിക്കുഴിയില്‍ 3.36 ഏക്കറിലുമാണ് ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നത്. ഓരോ സ്ഥലത്തും 400 മുതല്‍ 800 വരെ ബജറ്റ് അപ്പാര്‍ട്ട്‌മെന്റുകളുണ്ടാവും.....
No comments:
Post a Comment