ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികവിന്യാസം ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദവിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ആയിരക്കണക്കിനു സൈനികരെ പിന്‍വലിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തിയിലിറക്കിയിരിക്കുന്നത്. രാജ്യം ഏറെക്കുറെ 'സുരക്ഷാ ജാഗ്രത'യിലാണെന്നും എല്ലാ സൈനികരുടെയും അവധി റദ്ദാക്കിയിരിക്കുകയാണെന്നും പാക് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ ആദ്യം ആണവായുധം പ്രയോഗിക്കുന്നത് തങ്ങളാവില്ലെന്ന് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ പ്രഖ്യാപാനം പാക് പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ ആവര്‍ത്തിച്ചു.
ഇന്ത്യയുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും കശ്മീരിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലും പാകിസ്താന്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.....
No comments:
Post a Comment