നാദാപുരം: സംസ്ഥാന സീനിയര്‍ വനിതാ ടൂര്‍ണമെന്‍റില്‍ കണ്ണൂര്‍ ജില്ലയ്ക്ക് കരുത്തായി ഇരട്ടകള്‍. കണ്ണൂര്‍ നെല്ലിക്കുത്ത് അനില സക്കറിയാസും അനീല സക്കറിയാസും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ തവണ കൈവിട്ടുപോയ ചാമ്പ്യന്‍ഷിപ്പ് പദവി തിരികെ പിടിക്കാന്‍ സജീവമായി രംഗത്തുള്ളത്.
പതിന്നാല് വയസ്സുമുതല്‍ വോളിബോള്‍ രംഗത്ത് സജീവമായുള്ള ഇരുവരും ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തിട്ടുണ്ട്.
ഗ്വാളിയോറിലും ബെല്ലാരിയിലും നടന്ന മിനി നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്, കോയമ്പത്തൂരില്‍ നടന്ന സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, നാഗ്പുര്‍, വിജയവാഡ എന്നിവിടങ്ങളില്‍ നടന്ന ജൂനിയര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് തുടങ്ങിയവയില്‍ ഇരട്ടകളുടെ പ്രകടനം ഏറെ പ്രശംസയ്ക്കിടയാക്കിയിരുന്നു.....
No comments:
Post a Comment