Saturday, December 27, 2008

'കൈരളി' ക്രാഫ്റ്റ്‌സ് ബസാര്‍ തുടങ്ങി


കണ്ണൂര്‍: കരകൗശല വികസന കോര്‍പ്പറേഷന്‍ 'കൈരളി' കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിച്ച ക്രാഫ്റ്റ്‌സ് ബസാര്‍ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനംചെയ്തു. കരകൗശല കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.നാരായണന്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഡയറക്ടര്‍ പി.വി.നാരായണന്‍, മാനേജര്‍ കെ.പി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ കരകൗശല ഉല്പന്നങ്ങള്‍, കൈത്തറികള്‍, ഹൈദരാബാദ് പേള്‍സ്, കോലാപ്പൂരി ചപ്പലുകള്‍, പാലക്കാടന്‍ ചട്ടികള്‍, കത്തികള്‍, ചൂരല്‍ ഫര്‍ണിച്ചറുകള്‍, ചവുട്ടികള്‍, പെയിന്റിങ്ങുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ക്രാഫ്റ്റ്‌സ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ്‌സ് ബസാര്‍ ജനവരി 13 വരെ എല്ലാ ദിവസവും കാലത്ത് 10മണിമുതല്‍ രാത്രി എട്ടുമണിവരെ ഉണ്ടായിരിക്കും.....


No comments: