Saturday, December 27, 2008

അമിതാഭിനെ ടെഹ്‌റാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദരിക്കും


ടെഹ്‌റാന്‍ ഫിലിം ഫെസ്റ്റിവലില്‍ അമിതാഭ് ബച്ചനെ ആദരിക്കും. ആജീവനാന്ത നേട്ടത്തിനുള്ള അവാര്‍ഡ് നല്കിയാണ് ബിഗ്ബിയെ ആദരിക്കുക. അതേസമയം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യം ഉറപ്പായിട്ടില്ലെന്ന് ബിഗ്ബി പറയുന്നു.

ദാവോസില്‍ ഇതിനിടെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനും ക്ഷണം കിട്ടിയിട്ടുണ്ട്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയാണ് ഇത്.

അടുത്തമാസം അമിതാഭ്ബച്ചന്‍ പാരീസിലേക്ക് പറക്കാനിരിക്കുകയാണ്. താന്‍ അഭിനയിച്ച 'ഷോലെ' 'ബ്ലാക്ക്' 'സര്‍ക്കാര്‍ രാജ്' 'ദി ലാസ്റ്റ് ലിയര്‍' തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനം പാരീസില്‍ നടക്കുന്നുണ്ട്.


No comments: