Saturday, December 27, 2008

കേരളാ ഫുട്‌ബോള്‍: ചില ആസന്നമരണ ചിന്തകള്‍


ബ്രസീലിയന്‍ ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായ റോബര്‍ട്ടോ റിവലീനോയുടെ ആത്മകഥയുടെ പേര് 'ഏഫര്‍ സന്‍ര്‍ സബ ര്‍മഫ റര്‍ഴഫഫര്‍, ഝസധഫഴര്‍സ' എന്നാണ്. കുട്ടിക്കാലത്ത് വീട്ടിനടുത്തുള്ള തെരുവില്‍ രാവിലെ മുതല്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരുന്ന റിവലീനോയോട് നേരമിരുട്ടുമ്പോള്‍ അമ്മ പറയുന്ന വാചകം: റോബര്‍ട്ടോ, തെരുവില്‍ നിന്നു കയറി വരൂ...
റിവലീനോ മാത്രമല്ല, പെലെയും ഗാരിഞ്ചയും മാറഡോണയും റൊണാള്‍ഡോയും റൊണാള്‍ഡീന്യോയുമെല്ലാം തെരുവു ഫുട്‌ബോളിന്റെ സന്തതികളാണ്. ഇപ്പോഴും ബ്രസീലിലേയും അര്‍ജന്റീനയിലെയും തെരുവുകളാണ് അവിടുത്തെ ഫുട്‌ബോള്‍ നഴ്‌സറികള്‍. എന്നാല്‍ നമ്മുടെ നാട്ടിലെ തെരുവുകളെല്ലാം ഉറക്കപ്പായില്‍ നിന്ന് നേരെ ട്യൂഷനോ, എന്‍ട്രന്‍സ് കോച്ചിങ്ങിനോ പോകുന്ന കുട്ടികളെ മാത്രം പരിചയമുള്ളവയായിത്തീര്‍ന്നത് എന്തുകൊണ്ടാണ്?
1894-ല്‍ ബ്രസീലുകാര്‍ ചാള്‍സ് മില്ലര്‍ എന്ന ബ്രിട്ടീഷുകാരനിലൂടെ കാല്‍പ്പന്തു പരിചയപ്പെടുന്നതിനു മുന്‍പു തന്നെ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയ നാടാണ് കേരളം.....


No comments: