ഒറ്റപ്പാലം: സംവരണപ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ എന്‍.എസ്.എസ്. പ്രത്യക്ഷസമരം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു. സമദൂരസിദ്ധാന്തം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എന്‍.എസ്.എസ്സിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ്. ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യാന്‍ ഒറ്റപ്പാലത്തെത്തിയ അദ്ദേഹം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു. എന്‍.എസ്.എസ്സിനുമാത്രം സമരംപാടില്ലെന്ന് നിയമമില്ല. അനിവാര്യമായ സാഹചര്യത്തില്‍ സമാന മനസ്‌കരുമായി ചേര്‍ന്നാണ് മൂന്നാംഘട്ടമെന്നനിലയില്‍ സമരം ആരംഭിക്കേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണംനല്‍കണം.....
No comments:
Post a Comment