ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പനിരക്ക് തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയിലും കുറവ് രേഖപ്പെടുത്തി. ഡിസംബര്‍ 13ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് 0.23 ശതമാനം കുറഞ്ഞ് 6.61ലെത്തി. മുന്‍വാരം 6.84 ശതമാനമായിരുന്നു ഇത്.
നിര്‍മിതോല്‍പ്പന്നങ്ങളുടെയും ചില ഭക്ഷ്യ സാധനങ്ങളുടെയും വില കുറഞ്ഞതാണ് നിരക്ക് കുറയാന്‍ പ്രധാനകാരണമായത്. എന്നാല്‍ ഇന്ധനവില സൂചികയില്‍ മാറ്റമുണ്ടായിട്ടില്ല.
നാലുമാസംമുമ്പ് 12.91 ശതമാനംവരെ കുതിച്ചുയര്‍ന്ന പണപ്പെരുപ്പനിരക്ക് ഏതാണ്ട് പാതിയോളം കുറഞ്ഞത് മുഖ്യനിരക്കുകളില്‍ കൂടുതല്‍ ഇളവനുവദിക്കാന്‍ റിസര്‍വ് ബാങ്കിന് സഹായകമാകും. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3.84 ശതമാനമായിരുന്നു പണപ്പെരുപ്പം.
സിമന്റ്, ചില വസ്‌ത്രോല്പന്നങ്ങള്‍, പൈപ്പ്, ഉരുക്കുകമ്പി, സിങ്ക് തുടങ്ങിയുടെ വിലയിലാണ് കുറവുണ്ടായത്.....
No comments:
Post a Comment