Saturday, December 27, 2008

പ്രീമിയര്‍ലീഗ്: ചെല്‍സി ജയത്തോടെ മുന്നില്‍


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കും ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. വെസ്റ്റ് ബ്രോംവിച്ചിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയ ചെല്‍സി പട്ടികയില്‍ തലപ്പത്തെത്തി. മാഞ്ചസ്റ്റര്‍ 82-ാം മിനിറ്റില്‍ കാര്‍ലോസ് ടെവസ് നേടിയ ഗോളില്‍ സ്റ്റോക്ക് സിറ്റിയെയാണ് മറികടന്നത് (1-0). ചെല്‍സിക്ക് ജയത്തോടെ 19 കളികളില്‍ നിന്ന് 41 പോയന്‍റായി. 17 കളികളില്‍ നിന്ന് 35 പോയന്‍റ് നേടിയ മാഞ്ചസ്റ്റര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
സ്റ്റോക്കിന് 71-ാം മിനിറ്റില്‍ ആന്‍ഡി വില്‍ക്കിന്‍സണെ നഷ്ടപ്പെട്ട ശേഷമാണ് മാഞ്ചസ്റ്റര്‍ ഗോള്‍ നേടിയത്. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് വില്‍ക്കിന്‍സണ്‍ പുറത്ത് പോയതോടെ സ്റ്റോക്കിന് 10 പേരുമായി പൊരുതേണ്ടി വന്നു. ഗാരി നെവിലും പകരക്കാരന്‍ ദിമിത്തര്‍ ബര്‍ബറ്റോവും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ടെവസ് ലീഗിലെ തന്റെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തിയത്.....


No comments: