Saturday, December 27, 2008

കൊല്ലം ജില്ലയ്ക്ക് 164 കോടിയുടെ കേന്ദ്രപദ്ധതി


ന്യൂഡല്‍ഹി: ചെറുകിട-ഇടത്തരം സംരംഭം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് അഞ്ചു ജില്ലകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കുന്ന 'വികസനധ്രുവ' പദ്ധതിയിലേക്ക് കൊല്ലം ജില്ലയെയും തിരഞ്ഞെടുത്തു. ഇതനുസരിച്ച് കൊല്ലം വളര്‍ച്ചാധ്രുവ പദ്ധതിയില്‍ 164 കോടി രൂപയുടെ തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കും. തുകയുടെ 80 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും. അടുത്ത മാസത്തോടെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തിനുപുറമെ രാജസ്ഥാനിലെ സിക്കന്തര്‍, ബംഗാളിലെ ഹൗറ, ഛത്തീസ്ഗഢിലെ ചമ്പ, ഉത്തരാഖണ്ഡിലെ ചമോലി എന്നീ ജില്ലകളെയും പദ്ധതിയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അസംഘടിത മേഖലയില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. കൊല്ലം ജില്ലയില്‍, കൊല്ലം നഗരസഭയുടെ ഭാഗമായ ഇരവിപുരവും 13 സമീപ ഗ്രാമപ്പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക.....


No comments: