(+01223197+)ലണ്ടന്‍: സമകാലിക നാടകവേദിയിലെ വേറിട്ട ശബ്ദമായിരുന്നു ബുധനാഴ്ച അന്തരിച്ച ബ്രിട്ടീഷ് നാടകകൃത്ത് ഹാരള്‍ഡ് പിന്റര്‍. ലോക നാടകവേദിയില്‍ 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിലെ ബ്രിട്ടീഷ് പ്രതിനിധി. രചനകളുടെ വ്യത്യസ്തതയ്‌ക്കൊപ്പം സാമ്രാജ്യത്വവക്താക്കളായ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും നയങ്ങളുടെ കടുത്ത വിമര്‍ശകനെന്ന നിലയിലും സ്വന്തം നിലപാട് കാത്തുസൂക്ഷിച്ചു പിന്റര്‍. 2005ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം സ്വീകരിച്ച് വീല്‍ചെയറിലിരുന്നു നടത്തിയ പ്രസംഗം പോലും അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താന്‍ അധിനിവേശത്തെ വിമര്‍ശിക്കാനാണ് പിന്റര്‍ ഉപയോഗിച്ചത്.
നടനായി നാടകവേദിയിലെത്തി നാടകരചയിതാവും തിരക്കഥാകൃത്തും സംവിധായകനും രാഷ്ട്രീയ ലേഖകനുമായി മാറിയ ചരിത്രമാണ് പിന്ററിന്റെത്.....
No comments:
Post a Comment