Wednesday, December 03, 2008

ഞെട്ടിവിറച്ച് ബോളിവുഡ്‌


മുംബൈ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ബോളിവുഡും മോചിതമായില്ല. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങള്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കാഴ്ചക്കാരില്ലാത്തതിനെത്തുടര്‍ന്ന് പല സിനിമകളും തിയേറ്ററില്‍നിന്നും മാറ്റിക്കഴിഞ്ഞു. പ്രധാനമായും അടിയേറ്റത് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത 'ഒയേ ലക്കീ, ലക്കി ഒയേ' (ചസ്രഫ ഗന്‍ഋലസ്ര ഗന്‍ഋലസ്ര ചസ്രഫ) സോറീ ഭായ് (ഞസഴഴസ്ര ആമദയ) എന്നീ സിനിമകളാണ് ബോകേ്‌സാഫീസില്‍ തകര്‍ന്നത്. ഈയാഴ്ച റിലീസ് ചെയ്യാനുള്ള ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ മാറിചിന്തിക്കുന്നുമുണ്ട്. എന്നാല്‍ മീരാഭായ് നോട്ട് ഔട്ട്, ഓ മൈ ഗോഡ്, ദില്‍ കബഡി എന്നീ സിനിമകള്‍ ഈയാഴ്ചതന്നെ റിലീസ് ചെയ്യുമെന്നും വിതരണക്കാര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഖല്‍ ബലി, കാശ്, മേരേ ഹോത്തെ എന്നീ ചിത്രങ്ങളുടെ റിലീസിങ് മാറ്റിവെച്ചിട്ടുണ്ട്.....


No comments: