കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മിര്‍ ഗ്രൂപ്പ് 2012 ഓടെ 1,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. മിര്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അരുണ്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
റിയല്‍ എസ്റ്റേറ്റിനു പുറമെ കണ്‍സള്‍ട്ടന്‍സി, ടൂറിസം, അടിസ്ഥാന സൗകര്യം, ബയോടെക്‌നോളജി, രാജ്യാന്തര വ്യാപാര മേഖലകളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയിലേക്ക് കൂടി പ്രവേശിക്കുകയാണ്. ഇതിനായി 'മിര്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍' എന്ന സ്ഥാപനത്തിനു കീഴില്‍ 'മിര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് എക്‌സലന്‍സി'ന് തുടക്കമിട്ടു. ഹോട്ടല്‍ മാനേജ്‌മെന്റ്, കാബിന്‍ ക്രൂ, ഐഇഎല്‍ടിഎസ് എന്നിവയാവും പരിശീലിപ്പിക്കുക.....
No comments:
Post a Comment