മുംബൈ: അമേരിക്കന്‍ ഓഹരിവിപണിയിലുണ്ടായ വന്‍തകര്‍ച്ചയുടെ പ്രതിധ്വനി ഇന്ത്യയിലും. തുടക്കത്തില്‍ 8,467 പോയിന്‍റ്‌വരെ ഇറങ്ങിയ സെന്‍സെക്‌സ് ക്രമേണ നഷ്ടം നികത്തി തിങ്കളാഴ്ചത്തെക്കാള്‍ 100.63 പോയിന്‍റ് താഴെ 8739.24ല്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 2,570.70 വരെ താഴ്ന്നശേഷം 2,657.80ല്‍ അവസാനിച്ച് നഷ്ടം 25.10 പോയിന്‍റിലൊതുക്കി. മുഖ്യ ഓഹരികളിലെല്ലാം വന്‍ വില്പനസമ്മര്‍ദമായിരുന്നു. വാഹനവില്പനയിലെ കുറവ് ഈ മേഖലയിലെ ഓഹരികളെ തളര്‍ത്തി. എണ്ണ-പ്രകൃതിവാതകം, ഐടി, ലോഹം, പൊതുമേഖല, മൂലധനസാമഗ്രി, ഉപഭോക്തൃ ഉത്പന്ന മേഖല എന്നിവയും തിരിച്ചടി നേരിട്ടു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ടിസിഎസ്, എല്‍ ആന്‍ഡ് ടി, സ്റ്റെര്‍ലൈറ്റ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി എന്നിവയ്ക്ക് വില കുറഞ്ഞപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഭാരതി എയര്‍ടെല്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്, എന്‍ടിപിസി, ഐടിസി, ഡിഎല്‍എഫ് എന്നിവയ്ക്ക് വില വര്‍ധിച്ചു.....
No comments:
Post a Comment