Wednesday, December 03, 2008

വെസ്റ്റ്ഹാം തളച്ചിട്ടും ലിവര്‍പൂള്‍ മുന്നില്‍


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ലിവര്‍പൂള്‍ (ഇംഗ്ലണ്ട്): പിന്‍നിരയിലുള്ള വെസ്റ്റ്ഹാമിനെതിരെ വിജയം തുണച്ചില്ലെങ്കിലും ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്നില്‍ കടന്നു. തൊട്ടടുത്ത എതിരാളികളായ ചെല്‍സിയേക്കാള്‍ മൂന്നു പോയന്റ് മുന്നിലെത്താനുള്ള അവസരമാണ് ഗോള്‍രഹിത സമനിലയോടെ ലിവര്‍പൂള്‍ തുലച്ചത്. 15 കളിളില്‍നിന്ന് ആന്‍ഫീല്‍ഡ് ടീമിന് 34ഉം ചെല്‍സിക്ക് 33ഉം പോയന്റാണുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 28 പോയന്റുമായി മൂന്നാംസ്ഥാനത്താണ്.
നിരന്തരം ലഭിച്ച അവസരങ്ങള്‍ തുലയ്ക്കാന്‍ മത്സരിക്കുകയായിരുന്നു ലിവര്‍പൂള്‍ താരങ്ങള്‍. വെസ്റ്റ്ഹാം ഗോള്‍കീപ്പര്‍ റോബര്‍ട്ട് ഗ്രീനിന്റെ മിന്നുന്ന പ്രകടനവും മുന്‍ ചാമ്പ്യന്മാര്‍ക്ക് വിലങ്ങുതടിയായി.....


No comments: