Tuesday, December 02, 2008

അഭയക്കേസ്: പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു


കൊച്ചി: അഭയക്കേസില്‍ അറസ്റ്റിലായവരെ രണ്ടാഴ്ചത്തേക്ക് കൂടി എറണാകുളം സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു. ഫാ. ജോസ് പൂതൃക്ക, ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരെ ഡിസംബര്‍ 14 വരെയാണ് റിമാന്‍ഡ് ചെയ്തത്.

ചോദ്യം ചെയ്യലിനിടെ തന്നെ മാനസികമായി പീഡിപ്പിച്ചതായി സിസ്റ്റര്‍ സ്റ്റെഫി കോടതിയോട് പരാതിപ്പെട്ടു. രാത്രി ഉറങ്ങാന്‍ അനുവദിച്ചില്ലെന്നും മര്‍ദനമേറ്റില്ലെന്നും സിസ്റ്റര്‍ സ്റ്റെഫി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ചോദ്യം ചെയ്യല്‍ മാനസിക പീഡനമായി കണക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കോടതിയില്‍ എത്തിയ ബന്ധുക്കളുമായി സംസാരിക്കാനും പ്രതികള്‍ക്ക് അനുമതി നല്‍കി. റിമാന്‍ഡിലായ പ്രതികളെ എറാണാകുളം സബ് ജയിലിലേക്ക് അയച്ചു.....


No comments: