Thursday, December 04, 2008

എയ്ഡ്‌സിനെതിരെ ഗുല്‍സാറും ഷാനും ഒന്നിക്കുന്നു


യുവാക്കള്‍ക്കിയില്‍ എയ്ഡ്‌സിനെതിരെ ബോധവത്കരണവുമായി ബോളിവുഡിലെ രണ്ടു താരങ്ങള്‍ ഒന്നിക്കുന്നു. പ്രശസ്ത ഗാനരചയിതാവായ ഗുല്‍സാറും ഗായകനായ ഷാനും ചേര്‍ന്നാണ് സംഗീത ആല്‍ബം തയ്യാറാക്കുന്നത്. മാരകരോഗത്തിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്നതിനായി ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ആല്‍ബം പുറത്തിറക്കുന്നത്. ''യഹാം കുച്ച് സപ്‌നെ രഹ്‌ത്തേ ഹെം'', തും ഹാരെ അപ്‌നെ രഹ്‌ത്തേ ഹെം'' എന്ന ആല്‍ബത്തിനു സംഗീതം നല്‍കിയിരിക്കുന്നത് ശന്തനമൊയ്ത്രയാണ്. സാമൂഹ്യസംഘടനകള്‍ക്കിടയിലാണ് ഈ ആല്‍ബം വിറ്റഴിക്കുക. മുംബൈയിലെ ശിവാജിപാര്‍ക്കില്‍വെച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇതിന്റെ വീഡിയോ ആല്‍ബം പുറത്തിറക്കാനും പദ്ധതിയുണ്ട്.


No comments: