Thursday, December 04, 2008

പാകിസ്താന്‍ സഹകരിച്ചേ തീരൂ-കോണ്ടലീസ


(+01221503+)ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ പാകിസ്താന്‍ ഇന്ത്യയോട് സഹകരിച്ചേ തീരൂ എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന ലഷ്‌കര്‍ ഇ തൊയ്ബ മേധാവി അടക്കമുള്ളവരെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യത്തോട് വേണ്ടരീതിയില്‍ പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന കോണ്ടലീസ റൈസ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച കോണ്ടലീസ പാകിസ്താന്‍ സന്ദര്‍ശിക്കും. പ്രശ്‌നം എത്രയും പെട്ടെന്നുതന്നെ പരിഹരിക്കാന്‍ പറ്റുന്നതരത്തില്‍ പാകിസ്താന്‍ പ്രവര്‍ത്തിക്കണമെന്നും പൂര്‍ണവും സുതാര്യവുമായി ഇന്ത്യയോട് സഹകരിക്കണമെന്നുമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് കോണ്ടലീസ റൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.....


No comments: