Tuesday, December 02, 2008

ഡല്‍ഹിയില്‍ സുരക്ഷാ സമിതിയോഗം ചേര്‍ന്നു


ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷാ സമിതിയോഗം ചേര്‍ന്നു. രാജ്യത്ത് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി യെ നിയമിക്കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുത്തതായും സൂചനയുണ്ട്.

സുരക്ഷാ സംബന്ധമായ ഭാവി നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനാണ് അടിയന്തരമായി മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേര്‍ന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം, പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


No comments: