സുനില്‍ദര്‍ശന്റെ അന്താസ് മുതല്‍ അബ്ബാസ് മസ്താന്റെ എത്‌രാസ്‌വരെ തുടര്‍ച്ചയായ വിജയങ്ങളായിരുന്നു അക്ഷയ്കുമാര്‍-പ്രിയങ്ക ചോപ്ര ജോടികളുടേത്. പിന്നീട് ഏതോ തെറ്റിദ്ധാരണയുടെ പേരില്‍ അകല്‍ച്ചയിലായ ഇരുവരും പുതിയ ജോടികളെ തേടിപ്പോവുകയായിരുന്നു. കരീന കപൂറുമായി ചില തകര്‍പ്പന്‍ വിജയം സൃഷ്ടിക്കാമെന്ന വ്യാമോഹത്തില്‍ അക്ഷയ് ചെയ്ത ചിത്രങ്ങള്‍ക്കു പക്ഷേ, എട്ടുനിലയില്‍ പൊട്ടാനായിരുന്നു വിധി. തലാഷ്, ബേവാഫ, തഷാന്‍ എന്നീ ചിത്രങ്ങളാണ് ബോളിവുഡില്‍ മൂക്കുകുത്തിയത്. പിന്നീട് അക്ഷയിനെ കണ്ടത് കത്രീന കൈഫിനൊപ്പമാണ്. മൂന്നുവര്‍ഷമായിരുന്നു ആരാധകര്‍ ഇരുവരെയും ഒന്നിച്ചുകണ്ടിട്ട്.
സുനില്‍ദല്‍ശന്റെ സിനിമയുടെ ഗാനചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണത്രെ അക്ഷയും പ്രിയങ്കയും തമ്മില്‍ തെറ്റിയത്.....
No comments:
Post a Comment