കൊച്ചി: പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് 200 കോടി രൂപയുടെ വിലക്കുറവ് നല്‍കി. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലേതിനെക്കാള്‍ ശരാശരി 30 ശതമാനവും മരുന്നുകള്‍ പരമാവധി വിലയേക്കാള്‍ കുറഞ്ഞത് 10 ശതമാനവും വിലക്കിഴിവില്‍ നല്‍കിയതിലൂടെയാണിത്. മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും പരമാവധി വിലയേക്കാള്‍ താഴ്ന്നവിലയിലാണ് വില്പന നടത്തിയതെന്ന് സപ്ലൈകോ അറിയിച്ചു.
സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കുന്ന സബ്‌സിഡിയുടെ മൂന്നിരട്ടിയിലധികം തുക ജനങ്ങള്‍ക്ക് നല്‍കുവാന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടുണ്ട്. ഇതുകൂടാതെ കഴിഞ്ഞ ഓണക്കാലത്ത് 800 രൂപയ്ക്കുമേല്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് 250 ഗ്രാം ശബരി തേയില സൗജന്യമായി നല്‍കിയിരുന്നു.....
No comments:
Post a Comment