വിഭാഗീയത: തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐ. ടി. ഉപദേശകന്‍ ജോസഫ്. സി. മാത്യു, മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. അനില്‍കുമാര്‍ എന്നിവരെ ആ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശം.
മുഖ്യമന്ത്രിയുടെ വിശ്വസ്തരും പാര്‍ട്ടി നേതൃത്വത്തിന് അനഭിമതരുമായ ഇരുവരേയും നീക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഈ നിര്‍ദ്ദേശം സെക്രട്ടേറിയറ്റ് ആവര്‍ത്തിച്ചിരിക്കുന്നത്.
ഉള്‍നാടന്‍ ജലഗതാഗത പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉപദേശകനായ അഡ്മിറല്‍ മേനോനെ ആ സ്ഥാനത്തുനിന്നും ഒഴിവാക്കാനും സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്.....
No comments:
Post a Comment