Sunday, December 28, 2008

സംഭാവന നല്‍കിയില്ല; യു.പി.യില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടു


ആഗ്ര: ലോക്ജന ശക്തി പാര്‍ട്ടി യുവജനവിഭാഗം ആഗ്ര ജില്ലാ പ്രസിഡന്റ് മനീഷ്‌യാദവ് വെള്ളിയാഴ്ച രാത്രി വെടിയേറ്റു മരിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ പിറന്നാള്‍ ആഘോഷനിധിയിലേക്ക് പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് ആരോപണം. ആഘോഷനിധിയിലേക്ക് പണം നല്‍കാത്തതിന് പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍ എം.കെ.ഗുപ്തയെ കഴിഞ്ഞദിവസം ബി.എസ്.പി. എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് പുതിയ സംഭവം.

ബി.എസ്.പി. എം.എല്‍.എ. മധുസൂദന്‍ശര്‍മയ്ക്കും സംസ്ഥാനമന്ത്രി രാംവീര്‍ ഉപാധ്യായയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് എല്‍.ജെ.പി. അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാംവിലാസ്പാസ്വാന്‍ ആരോപിച്ചു.....


No comments: