കോലാലമ്പൂര്‍: സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ കൈയില്‍ അകപ്പെട്ട ഈജിപ്ഷ്യന്‍ കപ്പലിനെ ജര്‍മ്മന്‍ സൈന്യം രക്ഷപ്പെടുത്തി. കടല്‍ക്കൊള്ളക്കാരുടെ അക്രമണത്തില്‍ ഒരു കപ്പല്‍ ജീവനക്കാരന് വെടിയേറ്റിട്ടുണ്ട്.
ഏദന്‍ കടലിടുക്കിലൂടെ പോവുകയായിരുന്ന ഈജിപ്ഷ്യന്‍ കപ്പലിനെ സ്പീഡ് ബോട്ടിലെത്തിയ കൊള്ളക്കാര്‍ അക്രമിക്കുകയായിരുന്നു. രക്ഷാ സന്ദേശം ലഭിച്ച ജര്‍മ്മന്‍ പടക്കപ്പല്‍ ഉടന്‍ സഹായത്തിനെത്തി. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് കൊള്ളക്കാരെ തുരത്തിയോടിച്ചത്.
കപ്പലില്‍ കയറിപ്പറ്റാനായി കൊള്ളക്കാര്‍ നടത്തിയ വെടിവെപ്പിലാണ് ഒരു ജീവനക്കാരന് വെടിയേറ്റത്. കപ്പലില്‍ 13 ജീവനക്കാരുണ്ടായിരുന്നു.
No comments:
Post a Comment