Friday, December 26, 2008

നാടകകൃത്ത് ഹാരോള്‍ഡ് പിന്‍റര്‍ അന്തരിച്ചു


(+01223183+)ലണ്ടന്‍:പ്രശസ്ത ബ്രിട്ടീഷ് നാടകകൃത്തും നോബല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്‍റര്‍ (78) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുപ്പതിലധികം നാടകങ്ങളെഴുതിയിട്ടുള്ള പിന്‍റര്‍ 26 തിരക്കഥകളുമൊരുക്കിയിട്ടുണ്ട്.

ആധുനിക നാടകകലയുടെ കുലപതിയായി അറിയപ്പെടുന്നപിന്‍റര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് 2005 ലാണ്. നാടക രചയിതാവ് എന്നതിന് പുറമെ നടന്‍, ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കവി എന്നീ നിലകളിലും പിന്‍റര്‍ തിളങ്ങി. 1930 ല്‍ ലണ്ടനിലെ ഹാക്കനിയിലാണ് പിന്‍റര്‍ ജനിച്ചത്.

ദ ബര്‍ത്ത് ഡേ പാര്‍ട്ടി, ദ കെയര്‍ടേക്കര്‍ , ദ ഹോം കമിംഗ് തുടങ്ങിയവയാണ് പ്രശസ്തമായ നാടകങ്ങള്‍.


No comments: