Friday, December 26, 2008

ഡിസ്‌കോ ബാറില്‍ അക്രമം: പെറുവില്‍ 5 പേര്‍ മരിച്ചു


ലിമ: പെറുവില്‍ ഒരു നിശാക്ലബ്ബിലുണ്ടായ ലഹളയില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ബൊളീവിയന്‍ അതിര്‍ത്തിയായ ജൂലിയാകയിലാണ് സംഭവം.

ഇന്നലെ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിന് നേരെ ചിലര്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ഗ്രനേഡ് പൊട്ടിക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 17 നും 20 നും ഇടയ്ക്ക് പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍ ഏറെയും.


No comments: