കോഴിക്കോട് ജില്ലയില്‍ കനത്ത സുരക്ഷ
കോഴിക്കോട്: നാലരവര്‍ഷത്തെ കോടതി നടപടിക്കൊടുവില്‍ മാറാട് രണ്ടാം കൂട്ടക്കൊലക്കേസിന്റെ വിധി ശനിയാഴ്ച പറയും.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് കനത്ത സുരക്ഷാവലയത്തിലുള്ള മാറാട് പ്രത്യേക കോടതിയില്‍ സ്‌പെഷല്‍ ജഡ്ജ ി ബാബുമാത്യു പി. ജോസഫാണ് വിധി പറയുക. നേരത്തെ നവംബര്‍ 29ന് വിധി പറയാനിരുന്നത് നടപടിക്രമം പൂര്‍ത്തിയാകാത്തതിനാലാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
വിധി പറയുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമുതല്‍ തിങ്കളാഴ്ച വൈകിട്ട് ഏഴുവരെ മാറാട് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മാറാട് കോടതി പരിസരത്തും കിഴക്കെ നടക്കാവ്-എരഞ്ഞിപ്പാലം റോഡിലും കനത്ത പോലീസ്‌കാവല്‍ ഏര്‍പ്പെടുത്തും.....
No comments:
Post a Comment