(+01223203+)ന്യൂഡല്‍ഹി: പതിനൊന്നാം പദ്ധതിയില്‍ രാജ്യത്ത് 667 കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ 50 ജില്ലകളിലും രണ്ടുവീതം പുതുതായി രൂപവത്കരിച്ച ജില്ലകളിലുമാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 2051.98 കോടിയാണ് പദ്ധതിച്ചെലവ്.
300 കോടി ചെലവുള്ള ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്കും അംഗീകാരമായി. പദ്ധതിയനുസരിച്ച് 1,60,000 ഹെക്ടര്‍ ജലാശയങ്ങള്‍ ആധുനികരീതിയില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കും. നിലവിലുള്ള ഒരു ഹെക്ടറിലെ മത്സ്യോത്പാദനം 2500 കിലോയില്‍നിന്ന് 3000 കിലോ ആക്കുകയാണ് ലക്ഷ്യം.
ഡല്‍ഹി കേന്ദ്രമാക്കി 'ദേശീയ മാംസ ഇറച്ചിക്കോഴി സംസ്‌കരണബോര്‍ഡ്' രൂപവത്കരിക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരം നല്‍കി.....
No comments:
Post a Comment