Friday, December 26, 2008

ബംഗ്ലാദേശില്‍ ഗ്രനേഡുകളുമായി 7 പേര്‍ പിടിയില്‍


ധാക്ക: ബംഗ്ലാദേശില്‍ സ്‌ഫോടകവസ്തുക്കളുമായി ഏഴ് പേര്‍ പിടിയിലായി. കാര്‍ബോംബ് സ്‌ഫോടനം നടത്താനുപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളും ഗ്രനേഡുകളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

ബംഗ്ലാദേശിലെ വടക്കന്‍ പ്രവിശ്യയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ നിരോധിത ഇസ്ലാമിക സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്റെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.

2005 ല്‍ ബംഗ്ലാദേശില്‍ സ്‌ഫോടനം നടത്തിയതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ജമാഅത്തുല്‍ മുജാഹിദ്ദീന്‍. പിടികൂടിയവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം സംഘനയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.


No comments: