ന്യൂഡല്‍ഹി: അനധികൃതമായും അശ്രദ്ധമായും സര്‍വീസ് നടത്തി അപകടങ്ങള്‍ക്കിടയാക്കിയ 158 ബ്ലൂലൈന്‍ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി.
നിരന്തരം അപകത്തില്‍പെട്ട് കൊലയാളി ബസ് എന്ന പേരുകേട്ടവയായിരുന്നു നഗരത്തിലെ ബ്ലൂലൈന്‍ സര്‍വീസ്. ഇവയില്‍ പലതും അനധികൃതമായാണ് സര്‍വീസ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പെര്‍മിറ്റ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തത്.
ഈവര്‍ഷം ബ്ലൂലൈന്‍ ബസുകള്‍ അപകടത്തില്‍പെട്ട് കൊല്ലപ്പെട്ടവര്‍ 120 കവിഞ്ഞു. സതേണ്‍ റേഞ്ചിലെ 79, നോര്‍ത്തേണ്‍ റേഞ്ചിലെ 45, ന്യൂഡല്‍ഹി റേഞ്ചിലെ 34 ബസുകളുടെ പെര്‍മിറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്.
No comments:
Post a Comment