ബെയ്ജിങ്: മധ്യചൈനയില്‍ സ്‌ഫോടകശേഖരം പൊട്ടിത്തെറിച്ച് 13 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈനാന്‍ പ്രവിശ്യയില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സ്‌ഫോടനം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചു വച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകത മൂലം നിരവധി അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
No comments:
Post a Comment