Sunday, December 28, 2008

സ്വര്‍ണവില പവന് 10,000 രൂപ


കൊച്ചി: സ്വര്‍ണവില പവന് 10,000 രൂപയിലെത്തി. 200 രൂപയുടെ വര്‍ധനയോടെയാണിത്. ഒരു ഗ്രാമിന് 1250 രൂപയാണ് വില. ഒക്ടോബര്‍ ഒമ്പതിന് പവന് 10,200 രൂപ എന്ന സര്‍വകാല റെക്കോഡിലെത്തിയിരുന്നു. തുടര്‍ന്ന് താഴേക്കുപോയ വില ഏതാനും ആഴ്ചകളായി വീണ്ടും ഉയരുകയാണുണ്ടായത്.

അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതും ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് കാരണം. ന്യൂയോര്‍ക്ക് വിപണിയില്‍ ഔണ്‍സിന് 843.15 ഡോളറില്‍നിന്ന് 867.65 ഡോളറായി.

2008 അവസാനിക്കും മുമ്പ് 1,000 ഡോളറിലെത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.

ക്രിസ്മസിന് ശേഷം കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വില കാര്യമായി കുറയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.....


No comments: