Sunday, September 07, 2008

കരാര്‍ വിനയായി; സ്വാശ്രയ സീറ്റുകള്‍ കൂട്ടത്തോടെ മാനേജ്‌മെന്‍റിന്‌


തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ്ങ്, ബിഎസ്‌സി നഴ്‌സിങ്ങ് കോഴ്‌സുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ വലിയൊരു പങ്ക് മാനേജ്‌മെന്‍റുകള്‍ക്ക് വിട്ടുകൊടുക്കുന്നു. ജൂലായ് 31 നകം സ്വാശ്രയ കോളേജുകളിലെ മെരിറ്റ് സീറ്റില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തിക്കൊള്ളാമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ബാക്കിവരുന്ന സീറ്റുകള്‍ മാനേജ്‌മെന്‍റിന് വിട്ടുനല്‍കാമെന്നുമുള്ള കരാറാണ് മെരിറ്റ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം. പ്രോസ്‌പെക്ടസിലെ വ്യവസ്ഥക്ക് വിരുദ്ധമായി മാനേജുമെന്‍റുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയതാണ് മെരിറ്റ് സീറ്റ് വിട്ടുനല്‍കേണ്ട സാഹചര്യമുണ്ടാക്കിയത്.

39 എന്‍ജിനീയറിങ്ങ്, 20 നഴ്‌സിങ്ങ് കോളേജുകളാണ് സര്‍ക്കാരുമായി കരാറൊപ്പിട്ടത്. ജൂലായ് 31 നകം 50 ശതമാനം സര്‍ക്കാര്‍ സീറ്റിലേക്ക് എന്‍ട്രന്‍സ് കമ്മീഷണര്‍ വിദ്യാര്‍ഥികളെ നല്‍കുമെന്നായിരുന്നു വ്യവസ്ഥ.....


No comments: