Sunday, September 07, 2008

ബോള്‍ട്ട് തന്നെ


ജെലീമോയ്ക്ക് ഗോള്‍ഡന്‍
ജാക്ക്‌പോട്ട്

വേഗരാജന്‍ ബ്രസ്സല്‍സ്: ട്രിപ്പിള്‍ ഒളിമ്പിക് ചാമ്പ്യനും ലോകറെക്കോഡിനുടമയുമായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിനെ വേഗത്തില്‍ വെല്ലാനാരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. ഗോള്‍ഡന്‍ ലീഗിലെ ആറാമത്തെയും അവസാനത്തെയും മീറ്റായ ബ്രസ്സല്‍സില്‍ 9.77 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീറ്ററില്‍ ഒന്നാമനായത്. ബെയ്ജിങ് ഒളിമ്പിക്‌സില്‍ 9.69 സെക്കന്‍ഡില്‍ ഓടി പുതിയ ലോകറെക്കോഡ് സൃഷ്ടിച്ച ബോള്‍ട്ട് നാട്ടുകാരനും കൂട്ടുകാരനുമായ അസാഫ പവലിനെ (9.83സെ.) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. മുന്‍ലോകറെക്കോഡുകാരനായ പവല്‍ ചൊവ്വാഴ്ച ലൗസേനില്‍ നടന്ന ഐ.എ.എ.എഫ്. സൂപ്പര്‍ ഗ്രാന്റ്പ്രീയില്‍ 9.72 സെക്കന്‍ഡില്‍ ലക്ഷ്യം കണ്ട് 100 മീറ്ററിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച സമയത്തിനൊപ്പമെത്തിയിരുന്നു.....


No comments: