തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ചില പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
ഇക്കാര്യത്തെക്കുറിച്ച് വി.എസുമായി ടെലിഫോണില്‍ സംസാരിച്ചു. സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി അനുശോചനം അറിയിക്കാന്‍ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളു എന്ന് വി.എസ് പറഞ്ഞതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നിയമസഭയിലും വിവാദപരാമര്‍ശത്തെ ചൊല്ലി ബഹളമുണ്ടായി. മുംബൈയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. തുടര്‍ന്ന് സഭയില്‍ അടിയന്തര പ്രമേയത്തിനും നോട്ടീസ് നല്‍കി.
എന്നാല്‍ മുഖ്യമന്ത്രി സഭയിലില്‍ ഇല്ലാത്തതിനാല്‍ പ്രമേയം നാളെ പരിഗണിക്കാനായി മാറ്റിവക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.....
No comments:
Post a Comment