Tuesday, December 02, 2008

ഭീകരാക്രമണം: പാകിസ്താനെ ശിക്ഷിക്കരുതെന്ന് ഇന്ത്യയോട് സര്‍ദാരി


ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിനു പിന്നില്‍ പാകിസ്താനിലെ തീവ്രവാദ സംഘടനകളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ത്തന്നെയും, അതിന്റെ പേരില്‍ തന്റെ സര്‍ക്കാറിനെ ശിക്ഷിക്കരുതെന്ന് പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരി ഇന്ത്യയോട് അഭ്യര്‍ഥിച്ചു. ഇത്തരം സംഘടനകളുടെ ദുഷ്‌ചെയ്തിമൂലം ഇന്ത്യയും പാകിസ്താനും യുദ്ധത്തിലേക്കു നീങ്ങുന്ന സ്ഥിതിവിശേഷമുണ്ടാവരുതെന്ന് സര്‍ദാരി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

തീവ്രവാദികളുടെ ചെയ്തികളുടെ പേരില്‍ പാക് സര്‍ക്കാറിനെയും ജനതയെയും ശിക്ഷിക്കരുത്. ഭീകരസംഘടനകളുടെ പ്രവൃത്തികള്‍ രാഷ്ട്രങ്ങള്‍തമ്മിലുള്ള യുദ്ധത്തിനു കാരണമായിത്തീരുന്നത് നാം കാണുന്നുണ്ട്. അമേരിക്കയിലുണ്ടായ സപ്തംബര്‍ 11 ആക്രമണങ്ങളും മറ്റും അതിന് ഉദാഹരണമാണ് - സര്‍ദാരി ചൂണ്ടിക്കാട്ടി.....


No comments: