Monday, December 01, 2008

ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തും: ചിദംബരം


ന്യൂഡല്‍ഹി: ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ പി ചിദംബരം പറഞ്ഞു. ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് ചിദംബരം രാജിവെച്ച ശിവരാജ് പാട്ടീലിനുപകരം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.

തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം രാജ്യത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും ഭീകരവാദത്തിനെതിരെ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും പറഞ്ഞു.

തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായി ചിദംബരം ചര്‍ച്ച നടത്തി.


No comments: