വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ പ്രതീകമായി യു.എസ്. വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് ബുധനാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പാകിസ്താന്‍ പൂര്‍ണമായി സഹകരിക്കണമെന്ന് റൈസ് തിങ്കളാഴ്ച ആവശ്യപ്പെട്ടു. മുംബൈ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ അമേരിക്കന്‍ ഏജന്‍സികളെ അയയ്ക്കാമെന്ന് പ്രസിഡന്റ് ജോര്‍ജ്ബുഷ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഉറപ്പുനല്‍കി.
ലണ്ടനില്‍ നാറ്റോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ റൈസിനോട് ഇന്ത്യയുംകൂടി സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ബുഷ് ആവശ്യപ്പെടുകയായിരുന്നെന്ന് വൈറ്റ്ഹൗസ് പ്രസ്സ്‌സെക്രട്ടറി ഡാന പെരിനോ പറഞ്ഞു.
മുംബൈ ആക്രമണങ്ങളില്‍ അമേരിക്കന്‍ ജനതയുടെ അനുശോചനം ഇന്ത്യാ സര്‍ക്കാറിനെയും ജനങ്ങളെയും നേരിട്ടറിയിക്കാനും സര്‍ക്കാറുമായി ഭീകരാക്രമണം സംബന്ധിച്ച കാര്യം ചര്‍ച്ചചെയ്യാനുമാണ് റൈസ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് വിദേശകാര്യവക്താവ് ഷോണ്‍ മക്കോര്‍മാക് പറഞ്ഞു.....
No comments:
Post a Comment