ന്യൂയോര്‍ക്ക്: ദേശീയതാല്പര്യത്തിന് ഭീഷണിയാകുന്ന ഭീകരരെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. പാകിസ്താനിലെ ഭീകരത്താവളങ്ങള്‍ പാക് സര്‍ക്കാര്‍ ആക്രമിച്ചു നശിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഒബാമ അനുകൂലസ്വരത്തില്‍ മറുപടി നല്‍കിയത്. സ്വതന്ത്രരാജ്യങ്ങള്‍ക്ക് അവരുടെ പരമാധികാരം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഒബാമ പാകിസ്താന്റെ പേരെടുത്തു പരാമര്‍ശിക്കാന്‍ തയ്യാറായില്ല.
പാകിസ്താന്റെ അനുമതി ലഭിച്ചാലും ഇല്ലെങ്കിലും അവിടെയുള്ള ഭീകരരെ നേരിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒബാമ പറഞ്ഞിരുന്നു. ഇന്ത്യക്കും ഇങ്ങനെചെയ്യാനുള്ള അവകാശമുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ആരുടെയും പേരെടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഒബാമയുടെ മറുപടി.....
No comments:
Post a Comment