വിമാനത്താവള ഉപരോധം പിന്‍വലിച്ചു
(+01221416+)ബാങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി സോംചായ് വോങ്‌സവത്തിനെ അഞ്ചുവര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍നിന്ന് വിലക്കിക്കൊണ്ട് ഭരണഘടനാ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. മുഖ്യഭരണകക്ഷിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടി (പി.പി.പി.) കോടതി പിരിച്ചുവിടുകയുംചെയ്തു. ഇതേത്തുടര്‍ന്ന് വോങ്‌സവത്ത് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു.
അതിനിടെ, സര്‍ക്കാര്‍വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡമോക്രസി (പാഡ്) കൈയടക്കിവെച്ചിരിക്കുന്ന ഡോണ്‍ മുവാങ് ആഭ്യന്തര വിമാനത്താവളത്തിലുണ്ടായ സേ്ഫാടനത്തില്‍ ഒരു പാഡ് അംഗം മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിലേക്ക് ആരോ ഗ്രനേഡ് എറിയുകയായിരുന്നെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.....
No comments:
Post a Comment