Monday, December 29, 2008

കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കോപ്റ്റര്‍ വരുന്നു


കോഴിക്കോട്: കടലില്‍ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി എസ്. ശര്‍മ പറഞ്ഞു. മലബാറിലെ രക്ഷാപ്രവര്‍ത്തനത്തിനു കോഴിക്കോട്ടും മറ്റു മേഖലകള്‍ക്കായി തിരുവനന്തപുരത്തുമാണ് ഓരോ ഹെലികോപ്റ്റര്‍ വീതം ഏര്‍പ്പെടുത്തുന്നത്.

ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി സംസാരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പുതിയാപ്പ ഫിഷിങ് ഹാര്‍ബറിലെ മണ്ണെടുക്കല്‍ പണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടലില്‍ അകപ്പെട്ടാല്‍ വിവരം കൈമാറാനായി ബോട്ടുകള്‍ക്ക് മുന്നറിയിപ്പു സംവിധാനം നല്കും. അപകടമുണ്ടായാല്‍ ഇതില്‍നിന്ന് 20 മിനിറ്റിനകം മുംബൈയില്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍ വിവരമെത്തും.....


No comments: