(+01223379+)ഗുവാഹാട്ടി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിക്ക് അപൂര്‍വഅംഗീകാരം. 2007ലെ ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ഫെയറില്‍ വിജയിയായ നന്ദിനിശര്‍മ (18)യുടെ പേരിലാവും ഇനിയൊരു ക്ഷുദ്രഗ്രഹം അറിയപ്പെടുക.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും യു.എസ്. സയന്‍സ് സര്‍വീസും അന്താരാഷ്ട്ര ജ്യോതിശാസ്ത്ര അസോസിയേഷന്‍ അംഗീകാരത്തോടെയാണ് നന്ദിനിശര്‍മയോടുള്ള ആദരസൂചകമായി ചെറുഗ്രഹത്തിന് 23228 നന്ദിനി ശര്‍മ എന്ന പേര് നല്കിയത്.
ഇന്റല്‍ഫെയറില്‍ നന്ദിനിയുടെ മൈക്രോബയോളജി പ്രോജക്ടിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. അസമിലെ ബാര്‍പേട്ട ജില്ലയിലെ പതശാലയിലുള്ള മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ നന്ദിനി ഇടയ്ക്കിടെ എത്താറുണ്ട്.....
No comments:
Post a Comment