മൂന്നാര്‍: ചിന്നക്കനാലില്‍ നിന്നുള്ള ആദിവാസികള്‍ ദേവികുളം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം കൈയേറി. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങിയ ആദിവാസികള്‍ കൈയേറ്റം നടത്തിയത്.
പെരിഞ്ചാംകുട്ടിയില്‍ വനഭൂമി കൈയേറാനുള്ള ശ്രമം പൊലീസ് ഇന്നലെ വിഫലമാക്കിയിരുന്നു.
പുനരധിവാസപദ്ധതിയില്‍ ചിന്നക്കനാല്‍ പ്രദേശത്ത് സ്ഥലം ലഭിച്ചവരാണിവര്‍. കാട്ടാനശല്യം കാരണം ഇവിടം താമസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഇവര്‍ വനഭൂമി കൈയേറാന്‍ ശ്രമം നടത്തിയത്.
താമസിക്കാനും കൃഷിചെയ്യാനും അനുയോജ്യമായസ്ഥലം ലഭിക്കാതെ ഒഴിയില്ലെന്നാണ് ആദിവാസികള്‍ അറിയിച്ചത്.
No comments:
Post a Comment