Sunday, September 07, 2008

സ്വരലയ ചലച്ചിത്രോത്സവം വിദേശചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു


പാലക്കാട്: പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച സംഗീതപ്രാധാന്യമുള്ള ചിത്രമായ റിഡംപ്ഷന്‍ സോങ്ങി ന്റെ പ്രദര്‍ശനവുമായാണ് അഞ്ചാമത് സ്വരലയ രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം തുടങ്ങിയത്.

വിയറ്റ്‌നാംയുദ്ധത്തില്‍ പങ്കെടുത്ത ഒരു അമേരിക്കന്‍ പട്ടാളക്കാരന്റെ പശ്ചാത്താപവും 40 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ സംഗീതയാത്രയുമാണ് മാര്‍ക്കസ് ഹാന്‍സണ്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം.

സാമൂഹികമാറ്റത്തിനുവേണ്ടിയുള്ള സമരങ്ങളുടെ കഥ പറയുന്ന 'ഇന്റര്‍നാഷണല്‍' വര്‍ത്തമാനകാല യൂറോപ്പിന്റെ വിഹ്വലതകള്‍ അനാവരണം ചെയ്യുന്ന റെഫ്യൂജി എന്നിവയും പ്രേക്ഷകരുടെ പ്രശംസ നേടി.

വികാസ് വി.എന്‍. സംവിധാനംചെയ്ത 'മന്ദാകിനി', നെല്‍സന്റെ 'ദി ഹുക്ക്' കവിതാപൈയും ഹന്‍സാതോപ്പിയാലും സംവിധാനംചെയ്ത 'ദേര്‍ വാസ് എ ക്യൂന്‍' എന്നീ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.....


No comments: