Sunday, December 28, 2008

ജമ്മു-കശ്മീരില്‍ വോട്ടെണ്ണല്‍ ഇന്ന്‌


ശ്രീനഗര്‍: ജമ്മു-കശ്മീരിലെ 87 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും. സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 61.5 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വിഘടനവാദികളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം നിലനില്‍ക്കേയാണ് ഇത്. 2002-ലെ തിരഞ്ഞെടുപ്പില്‍ 43 ശതമാനം പോളിങ്ങേ ഉണ്ടായിരുന്നുള്ളു.

കശ്മീര്‍ താഴ്‌വരയിലെ 46 സീറ്റുകളില്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി. എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. ജമ്മുവിലെ 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ജമ്മുകശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടിയും മത്സരരംഗത്തുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഗുലാംനബി ആസാദ് (ബദര്‍വാള്‍), മുഫ്തി മുഹമ്മദ് സെയ്ത് (അനന്ത്‌നാഗ്), ഫറൂഖ് അബ്ദുള്ള (സൊണാവര്‍, ഹസ്രത്ബാല്‍), ഒമര്‍ അബ്ദുള്ള (ഗണ്ടേര്‍ബാല്‍), മെഹബൂബ മുഫ്തി (വാചി) എന്നിവരടക്കം 1353 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.....


No comments: