വിയന്ന: ആണവ വ്യാപാരത്തിന് ഇന്ത്യയ്ക്ക് പ്രത്യേക ഇളവു നല്‍കാന്‍ ആണവ വിതരണ രാജ്യങ്ങളുടെ (എന്‍.എസ്.ജി) യോഗത്തില്‍ തീരുമാനമായി. അമേരിക്ക മുന്നോട്ടുവെച്ച കരടു രേഖ കാര്യമായ മാറ്റങ്ങളില്ലാതെയാണ് എന്‍.എസ്.ജി അംഗീകരിച്ചത്. ഇതോടുകൂടി 34 വര്‍ഷമായി ഇന്ത്യ നേരിടുന്ന ആണവ ഉപരോധത്തിന് അന്ത്യമായി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ അമേരിക്കയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യശക്തിയായ ഇന്ത്യയും ഒന്നിച്ച് ആഗോള ആണവരംഗത്ത് പ്രവേശിക്കുന്നതിനുള്ള 'ഏറ്റവും വലിയ അവസരമാണ്' ആണവവിതരണ രാജ്യങ്ങള്‍ നല്‍കിയ ഈ ഇളവ് എന്ന് അമേരിക്ക വ്യക്തമാക്കി. എന്‍.എസ്.ജി അംഗീകാരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണെന്ന് കോണ്‍ഗ്രസ്സും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും വ്യക്തമാക്കി.....
No comments:
Post a Comment