Sunday, September 07, 2008

സിംഗൂര്‍: അഞ്ചു ശതമാനം ഭൂമി തിരിച്ചുനല്‍കും


(+01215071+)കൊല്‍ക്കത്ത: ടാറ്റയുടെ 'നാനോ' കാര്‍ പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ അഞ്ച് ശതമാനം ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കാന്‍ ധാരണയായി. ഇതുസംബന്ധിച്ച വിവാദങ്ങളും സംഘര്‍ഷാവസ്ഥയും പരിഗണിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് 'പുതിയ പരിഹാര' തീരുമാനം ഉണ്ടായത്.

സിംഗൂര്‍ കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ട വ്യക്തികള്‍ക്കാണ് അഞ്ചു ശതമാനം ഭൂമി തിരിച്ചുനല്‍കുകയെന്ന് ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സമരക്കാരും തമ്മിലാണ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമോയെന്ന് ഗവര്‍ണര്‍ സൂചന നല്‍കിയില്ല.....


No comments: